കുട്ടി ആരാധികയ്‌ക്കൊപ്പം പ്രായം മറന്ന് കളിതമാശകളുമായി നയന്‍താര; വീഡിയോ വൈറല്‍

single-img
16 December 2018

ദക്ഷിണേന്ത്യന്‍ സിനിമ ലോകത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ കുഞ്ഞ് ആരാധികയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. തന്റെ അടുത്തെത്തിയ കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന താരത്തിന്റെ വീഡിയോ കുറഞ്ഞ സമയത്തിനുള്ളിലാണ് വൈറലായത്.

ശിവകാര്‍ത്തികേയനൊപ്പമുള്ള തന്റെ പുതിയ സിനിമയായ എസ്‌കെ13ന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അസര്‍ബെയ്ജനിലാണ് നയന്‍സ് ഇപ്പോള്‍. ഇവിടെ വെച്ചാണ് താരം തന്റെ കുട്ടി ആരാധികയെ കണ്ട് മുട്ടിയത്. അപ്രതീക്ഷിതമായി കണ്ട നയന്‍താരയെ വാത്സല്യത്തോടെ കെട്ടിപിടിക്കുന്നുണ്ട്. ഇരുവരുടെയും സ്‌നേഹ പ്രകടനങ്ങള്‍ ചുറ്റുമുള്ളവര്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്.

https://www.youtube.com/watch?time_continue=5&v=Bn42T_TPGDc