സൗദിയില്‍ മലയാളി യുവാവിനെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി

single-img
15 December 2018

മലയാളി യുവാവിനെയും കുഞ്ഞിനെയും ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീജിത്ത് (30) എന്ന യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലും ഏഴുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ സംശയാസ്പദ സാഹചര്യത്തില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജിദ്ദയിലെ കിങ് അബ്ദു അസീസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ നഴ്‌സാണ് മരിച്ച ശ്രീജിത്തിന്റെ ഭാര്യ. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.