‘പതിനെട്ടാം പടി’യില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എത്തുന്നു

single-img
15 December 2018

തിരക്കഥാകൃത്തും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ തന്റെ പ്രഥമ സംവിധാനസംരഭവുമായി എത്തുന്ന ചിത്രമാണ് പതിനെട്ടാം പടി. ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാന അഭിനേതാക്കള്‍ കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നുള്ള പുതുമുഖങ്ങളാണ്.

മമ്മൂട്ടി ഒരു പ്രധാനവേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രൊഫസര്‍ ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന പ്രാധാന്യമുള്ള അത്ഥിതി വേഷമാണ് മമ്മൂട്ടിക്ക് ചിത്രത്തിലുള്ളതെന്ന് അറിയുന്നു.

തിരക്കുപിടിച്ച ഷൂട്ടിങ്ങുകള്‍ക്കിടയില്‍ ഈ മാസം ഒടുവിലായി മമ്മൂട്ടി പതിനെട്ടാം പടിയുടെ സെറ്റില്‍ ജോയിന്‍ ചെയ്യും.
മമ്മൂട്ടിയെ കൂടാതെ ഏതാനും വമ്പന്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു എന്നറിയുന്നു.

പതിനെട്ടാം പടിയുടെ ഷൂട്ടിങ്ങിനു ശേഷം പത്തു ദിവസത്തെ ഷൂട്ടിങ്ങിനായി താരം ഉണ്ട സിനിമയുടെ ലൊക്കേഷനിലേക്ക് തിരിച്ചെത്തും. അതിനു ശേഷമാണ് വൈശാഖിന്റെ മധുര രാജയുടെ ലൊക്കേഷനിലെത്തുക.