കൊച്ചിയില്‍ പ്രമുഖ നടിയുടെ ബ്യൂട്ടിപാര്‍ലറിനു നേരെ വെടിവയ്പ്

single-img
15 December 2018

കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടി പാര്‍ലറിന് നേരെ വെടിവെയ്പ്. ബൈക്കിലെത്തിയ രണ്ട് പേരാണ് വെടിവെച്ചത്. ആര്‍ക്കും പരിക്കില്ല. വെകിട്ട് മൂന്നരയ്ക്കാണു സംഭവം. ബ്യൂട്ടിപാര്‍ലര്‍ ഉടമയ്ക്ക് പണം ആവശ്യപ്പെട്ട് പലതവണ ഫോണില്‍ ഭീഷണിസന്ദേശം ലഭിച്ചിരുന്നു.

മുംബൈ അധോലോക നായകന്‍ രവി പൂജാരയുടെ പേരിലായിരുന്നു ഫോണ്‍. 25 കോടി രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാന്‍ ഉടമ തയാറായില്ല. പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് അക്രമികള്‍ വെടിവയ്പ് നടത്തിയതെന്നു കരുതുന്നു.

വെടിവയ്പിനു ശേഷം ഇവര്‍ രക്ഷപ്പെട്ടു. രക്ഷപ്പെടുന്നതിനിടെ മുംബൈ അധോലോക ഗുണ്ടയുമായി ബന്ധമുണ്ടെന്നു സൂചിപ്പിക്കുന്ന ഒരു പേപ്പര്‍ സ്ഥലത്തു ഉപേക്ഷിക്കുകയും ചെയ്തു. നടി ലീന മരിയ പോളിന്റെതാണു സ്ഥാപനം. പനമ്പിള്ളി നഗറിലെ തിരക്കേറിയ സ്ഥലത്താണ് ബ്യൂട്ടിപാര്‍ലര്‍ സ്ഥിതി ചെയ്യുന്നത്. പൊലീസെത്തി തെളിവെടുത്തു.