ഷറഫുദ്ദീന്‍ നായകനാവുന്നു; നായിക അനു സിത്താര

single-img
14 December 2018

എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ സ്വഭാവനടന്‍ ഷറഫുദ്ദീന്‍ നായകനാവുന്നു. നീയും ഞാനും എന്നു പേരിട്ടിരിക്കുന്ന തീവ്രമായ പ്രണയചിത്രത്തിലെ നായിക അനു സിത്താരയാണ്. സിനിമയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ലോഞ്ച് ചെയ്തു.

2013-ല്‍ നേരം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ സ്വഭാവ നടനായി കടന്നുവന്ന ഫറഫുദ്ദീന്‍ പ്രേമം, പാവാട, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള തുടങ്ങി അനേകം ചിത്രങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. വരത്തനിലെ ജോസി എന്ന കഥാപാത്രം പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

ഷറഫുദ്ദീന്‍ ആദ്യമായി നായകനാവുന്ന ചിത്രമാണ് നീയും ഞാനും. ലാംപ് മൂവീസുമായി ചേര്‍ന്ന് കോക്കേഴ്‌സ് ഫിലിംസിന്റെ സിയാദ് കോക്കര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയിരിക്കുന്നത് ഹരി നാരായണനാണ്. സംഗീതം വിനു ഛായാഗ്രഹണം ക്ലിന്റോ ആന്റണി. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും