അഴിമതിക്കാരന്‍ മോദി: ട്വിറ്റര്‍ പേജില്‍ പുതിയ ഓണ്‍ലൈന്‍ ഗെയിം പരിചയപ്പെടുത്തി കോണ്‍ഗ്രസ്

single-img
14 December 2018

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഴിമതി ആരോപണങ്ങള്‍ തുറന്നു കാണിച്ച് കോണ്‍ഗ്രസിന്റെ പുതിയ ഓണ്‍ലൈന്‍ ഗെയിം. കറപ്റ്റ് മോദി എന്ന് പേരായ ഈ ഗെയിമില്‍ മോദിയുടെ പേരിലുള്ള ഏറ്റവും ചര്‍ച്ചയായ 12 അഴിമതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

‘രാജസ്ഥാനിലെയും, മധ്യപ്രദേശിലേയും, ചത്തീസ്ഗഢിലേയും മുഖ്യമന്ത്രിമാര്‍ ആരെന്ന് കാത്തിരിക്കുന്നതിനിടെ ഞങ്ങള്‍ കണ്ടെത്തിയ ഈ ഗെയിം കളിച്ച് നോക്കൂ’ എന്ന കുറിപ്പോടെയാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഗെയിം പുറത്തു വിട്ടത്.

24 കാര്‍ഡുകളിലായി മോദിയുടെ പേരിലുള്ള 12 അഴിമതി ആരോപണങ്ങള്‍. ഒരു അഴിമതിയുടെ പേര് രണ്ടു കാര്‍ഡുകളില്‍ ഉണ്ടാവും. ഈ രണ്ടു കാര്‍ഡുകളും പരസ്പരം ഒപ്പിക്കുക. ഇതാണ് ഗെയിം.

ഡിസംബര്‍ 7ന് അഞ്ചു സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 3 സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ ബി.ജെ.പിക്ക് നഷ്ടമായത് അവരുടെ ശക്തികേന്ദ്രങ്ങളായിരുന്നു.