വാഷിങ് മെഷിനിൽ കയറിയ നാലു വയസ്സുകാരന് ദാരുണാന്ത്യം

single-img
14 December 2018

വാഷിങ് മെഷിനിൽ കയറിയ നാലു വയസ്സുകാരന്‍ വാതിലടഞ്ഞ് ശ്വാസംമുട്ടി മരിച്ചു. അജ്മാനിലെ അൽ റൗദിയിലാണ് സംഭവം.  കുട്ടിയുടെ അമ്മ പുറത്തുപോയിരുന്ന സമയത്താണ് അപകടം സംഭവിച്ചതെന്ന് അല്‍ഹാമിദിയ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ അറിയിച്ചു. വാഷിങ് മെഷീനിനുള്ളില്‍ കുട്ടിയെ കണ്ടെത്തിയതോടെ ഡോര്‍പൊളിച്ച് പുറത്തെടുത്തെങ്കിലും കുട്ടി മരിച്ചിരുന്നു.

കൗതുകം കൊണ്ട് കുട്ടി ഫ്രണ്ട് ലോഡ് വാഷിങ് മെഷീനിന്റെ ഡോര്‍ തുറന്നു അകത്ത് കയറിയതാകാമെന്നാണ് നിഗമനം. ഡോര്‍അടഞ്ഞുപോയതോടെ ഇത് അകത്ത് നിന്ന് തുറക്കാന്‍ കഴിയാതെ മെഷീനിനുള്ളില്‍ കുടുങ്ങി. ഡോര്‍ അടഞ്ഞതിന് പിന്നാലെ ഡ്രമ്മില്‍ചൂടുവെള്ളം നിറച്ച് കറങ്ങാന്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. ഏറെ നേരം കഴിഞ്ഞാണ് വീട്ടിലുണ്ടായിരുന്നവര്‍ ഇത് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.