തിരുവനന്തപുരത്ത് പോലീസുകാരെ എസ്എഫ്‌ഐക്കാര്‍ നടുറോഡില്‍ ‘പഞ്ഞിക്കിട്ടു’; മറ്റു പൊലീസുകാര്‍ നോക്കിനിന്നു

single-img
13 December 2018

തിരുവനന്തപുരത്ത് പൊലീസുകാരെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചു. ട്രാഫിക് നിയമലംഘനം ചോദ്യം ചെയ്തതിനായിരുന്നു മര്‍ദനം. സഹപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുമ്പോള്‍ മറ്റു പൊലീസുകാര്‍ നോക്കിനില്‍ക്കുകയായിരുന്നു. അക്രമത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട എസ്എഫ്‌ഐക്കാരെ പിടികൂടിയില്ല.

എസ്എപി ക്യാമ്പിലെ പോലീസുകാരായ വിനയചന്ദ്രന്‍, ശരത്, എന്നിവര്‍ക്കാണു തിരുവനന്തപുരത്തു പാളയം യുദ്ധസ്മാരകത്തിനു സമീപത്തുവച്ചു ബുധനാഴ്ച വൈകിട്ടു മര്‍ദനമേറ്റത്. സിഗ്‌നല്‍ ലംഘിച്ച ബൈക്ക് തടഞ്ഞതിന്റെ പേരിലായിരുന്നു മര്‍ദനം.

തര്‍ക്കമുണ്ടായ ഉടന്‍ യൂണിവേഴ്‌സിറ്റി കോളേജിനു സമീപത്തുനിന്ന് എത്തിയ യുവാക്കള്‍ പോലീസുകാരെ ആക്രമിക്കുകയായിരുന്നു. അക്രമികളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സ്ഥലത്തെത്തിയ എസ്എഫ്‌ഐ നേതാക്കള്‍ ഇവരെ പോലീസ് കസ്റ്റഡിയില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയും ചെയ്തു. ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.