ബോളിവുഡ് നടിയുടെ കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

single-img
13 December 2018

ബോളിവുഡ് നടി സറീന്‍ ഖാന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് യുവാവ് മരിച്ചു. ഗോവയിലെ അന്‍ജുനയിലായിരുന്നു അപകടം. മാപുസ സ്വദേശിയായ നിതേഷ് ഗോരല്‍ എന്ന യുവാവാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ തലയ്ക്കു പരിക്കേറ്റ നിതേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അപകട സമയത്ത് സറീന്‍ ഖാനും ഡ്രൈവര്‍ അലി അബ്ബാസുമാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അഞ്ജുന പൊലീസ് വ്യക്തമാക്കി. സല്‍മാന്‍ ഖാന്‍ ചിത്രം വീറിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച താരമാണ് സറീന്‍ ഖാന്‍. ഹേറ്റ് സ്റ്റോറി, ഹൗസ് ഫുള്‍ 2 തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട് താരം.