പ്രവാസി ചിട്ടിയുടെ പരസ്യത്തിനായി പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് 5.01 കോടി രൂപ; പക്ഷേ ചിട്ടിയില്‍ പിരിച്ചത് 3.30 കോടി മാത്രം

single-img
13 December 2018

കെഎസ്എഫ്ഇയും കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ചടര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്)യും ചേര്‍ന്ന് ആരംഭിച്ച പ്രവാസി ചിട്ടിയിലൂടെ പിരിഞ്ഞുകിട്ടിയത് 3.30 കോടി രൂപ മാത്രം. എന്നാല്‍ പരസ്യ ഇനത്തില്‍ കിഫ്ബി/ കെഎസ്എഫ്ഇ ചെലവാക്കിയത് 5,01,06,534 കോടി രൂപയെന്ന് രേഖകള്‍. എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയുടെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രി തോമസ് ഐസക്കാണ് നിയമസഭയില്‍ ഇക്കാര്യം അറിയിച്ചത്.

ലോകത്തെവിടെ നിന്നും മലയാളികള്‍ക്കു ചിട്ടിയില്‍ ചേരാനും പണമടയ്ക്കാനും ചിട്ടിവിളിക്കാനും ഓണ്‍ലൈനില്‍ തന്നെ പ്രവാസി ചിട്ടിയില്‍ സൗകര്യമുണ്ട്. ആദ്യഘട്ടത്തില്‍ യുഎഇയില്‍ നിന്നുള്ള പ്രവാസികള്‍ക്കാണു ചിട്ടിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരം നല്‍കിയിരുന്നത്. പിന്നീടു മറ്റു ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും കെവൈസിയില്‍ റജിസ്റ്റര്‍ ചെയ്യാന്‍ അവസരം ഒരുക്കി. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് ഏതു വികസന പദ്ധതിക്കാണു തങ്ങളുടെ വിഹിതം ഉപയോഗിക്കേണ്ടതെന്നു തീരുമാനിക്കാം.