മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നു; ഇടപാടുകാര്‍ വെട്ടില്‍

single-img
13 December 2018

ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപനങ്ങള്‍ പൂട്ടിക്കിടക്കുന്നു. ഇതോടെ ഇടപാടുകാരും വെട്ടിലായിരിക്കുകയാണ്. പലരും നിത്യേന മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസിലെത്തി സെക്യൂരിറ്റി ജീവനക്കാരോട് കയര്‍ത്ത് തിരികെ പോകുകയാണ്.

ജീവനക്കാരുടെ പണിമുടക്കാണെങ്കില്‍ കൂടി പണയം വെച്ച ഉരുപ്പടികള്‍ കൃത്യസമയത്ത് തിരിച്ചെടുക്കാത്തതിനാല്‍ പലിശ കൂടുമെന്ന പേടിയാണ് പല ഇടപാടുകാര്‍ക്കും. തങ്ങളുടെ സ്വര്‍ണവും മറ്റും നഷ്ടമാകുമോ എന്ന പേടിയും ചിലര്‍ക്കുണ്ട്.

അതേസമയം, നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. സംസ്ഥാനത്തെ 11 റീജണുകളിലെ 700ഓളം ബ്രാഞ്ചുകളിലെയും റീജണല്‍ ഓഫീസുകളിലെയും അനുബന്ധ മുത്തൂറ്റ് സ്ഥാപനങ്ങളിലെയും ഹെഡ് ഓഫീസിലെയും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

തൊഴില്‍മന്ത്രിയുടെയും ലേബര്‍ കമ്മീഷണറുടെയും സാന്നിധ്യത്തില്‍ സ്ഥാപനത്തിന്റെ എംഡി ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്ഥ നടപ്പാക്കുക, 2017, 18 വര്‍ഷങ്ങളിലെ ബോണസ് വിതരണം ചെയ്യുക, സംഘടനയില്‍ അംഗമായി എന്ന കാരണത്താല്‍ വര്‍ഷങ്ങളായി തടഞ്ഞുവച്ചിരിക്കുന്ന അവകാശ ഓഹരി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.