മത്തി കിട്ടാക്കനി; വില അയലയ്‌ക്കൊപ്പം: കിലോയ്ക്ക് 200 രൂപ !

single-img
13 December 2018

മത്തിയും അയലയും കടുത്ത മൽസരത്തിൽ. മൽസ്യ ചരിത്രത്തിൽ ആദ്യമായി മത്തിയുടെ (ചാള) വിലയും അയലയുടെ വിലയും തമ്മിലാണ് മൽസരം. മത്തിയുടെ ലഭ്യത കുത്തനെ കുറഞ്ഞതോടെയാണു വില കൂടിയത്. ജൂണിൽ ആരംഭിച്ച ഈ സീസണിൽ മത്തിയുടെ വില പലപ്പോഴും അയലയെ മറി കടന്ന് 200 രൂപയ്ക്കു മുകളിൽ 220 രൂപ വരെ എത്തി.

തൃശൂർ മുതൽ വടക്കൻ ജില്ലകളിൽ മത്തി കിട്ടാക്കനിയായി മാറിയപ്പോൾ തെക്കൻ മേഖലയിൽ ലഭ്യത തീരെക്കുറഞ്ഞു. മത്തി കുറഞ്ഞപ്പോൾ ഇത്തവണ അയല അൽപം കൂടുതൽ ലഭിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഫിഷറീസ് വകുപ്പിനു കീഴിലുള്ള മൽസ്യഫെഡിന്റെ കണക്കനുസരിച്ച് മത്തിയുടെയും അയലയുടെയും വില തമ്മിൽ പലപ്പോഴും 10 മുതൽ 20 രൂപ വരെ മാത്രമായി വ്യത്യാസം. കോട്ടയത്തെ മൽസ്യഫെഡ് ഫിഷ് മാർട്ടുകളിൽ മത്തി 160 രൂപയ്ക്കും അയല 170 രൂപയ്ക്കുമാണ് ഇന്നലെ വിൽപന നടത്തിയത്.