‘112’: ഈ നമ്പര്‍ സേവ് ചെയ്യൂ; ഏത് അടിയന്തരാവശ്യത്തിനും വിളിക്കാം

single-img
13 December 2018

തിരുവനന്തപുരം: പോലീസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള സഹായം ഇത്തരം അടിയന്തര ആവശ്യങ്ങള്‍ക്കൊല്ലാം ഇനി 112 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ മതി. രാജ്യത്താകമാനം സഹായത്തിനായി ഒറ്റ നമ്പറെന്ന കേന്ദ്ര പദ്ധതിയുടെ ഭാഗമായാണിത്. 100, 101, 108, 181 എന്നീ നമ്പറുകള്‍ ക്രമേണ ഇല്ലാതാകും.

ഫോണ്‍ കോള്‍, എസ്.എം.എസ്., ഇമെയില്‍, വെബ് റിക്വസ്റ്റ് എന്നിവ വഴി 112ലൂടെ സഹായം തേടാം. ഇതിനായി 14 ജില്ലകളിലായി 19 കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. വിളിക്കുന്ന ആളുകളുടെ ലൊക്കേഷന്‍ കണ്ടെത്തുന്ന തരത്തിലാണ് കണ്‍ട്രോള്‍ റൂം. ഈമാസം 31 മുതല്‍ അഞ്ചു ജില്ലകളില്‍ ട്രയല്‍ റണ്‍ തുടങ്ങും. കേരള പോലീസാണ് പദ്ധതിയുടെ നോഡല്‍ ഏജന്‍സി. നടത്തിപ്പ് സിഡാക്കും.