പരീക്ഷാഹാളില്‍ നിന്നു ശ്രീപാര്‍വതി ഓടികിതച്ചെത്തിയത് കതിര്‍ മണ്ഡപത്തിലേക്ക്

single-img
12 December 2018

ബിജെപി സംസ്ഥാന സമിതിയംഗവും ഓയില്‍പാം ഇന്ത്യ ഡയറക്ടറുമായ കെ.എസ്.രാജന്റെയും ബിനു രാജന്റെയും മകള്‍ ശ്രീപാര്‍വതിയുടെയും, പന്തളം തുഷാരയില്‍ അര്‍ജുന്‍ എസ്.ഉണ്ണിത്താന്റെയും വിവാഹം 6 മാസം മുന്‍പേ തീരുമാനിച്ചുറപ്പിച്ചതാണ്.

എംസിഎ നാലാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയായ ശ്രീപാര്‍വതിയുടെ പരീക്ഷ മേയില്‍ നടക്കേണ്ടതായിരുന്നു. എന്നാല്‍ പരീക്ഷ മാറ്റിവെച്ചത് വിവാഹം നടക്കുന്ന ദിവസത്തിലേക്കും. വിവാഹം മാറ്റിവയ്ക്കാനും കഴിയില്ല. എംസിഎയുടെ എംജി സര്‍വകലാശാല പരീക്ഷയില്‍ കഴിഞ്ഞ 3 സെമസ്റ്ററിലും ഒന്നാമതായിരുന്നു ശ്രീപാര്‍വതി.

അതുകൊണ്ടുതന്നെ പരീക്ഷ എഴുതാന്‍ പാര്‍വതി തീരുമാനിച്ചു. പരീക്ഷ എഴുതിയ ശേഷം മണ്ഡപത്തിലെത്താമെന്ന നിബന്ധനയ്ക്കു വരനും വീട്ടുകാരും സമ്മതം മൂളിയതോടെ പരീക്ഷയും കല്യാണവും മംഗളമായി നടന്നു. 9.30 മുതല്‍ 12.30 വരെയായിരുന്നു പരീക്ഷ.

11.40 നും 12.05 നും മധ്യേ ആയിരുന്നു മുഹൂര്‍ത്തം. പരീക്ഷാഹാളില്‍ നിന്നു 11 മണി കഴിഞ്ഞപ്പോഴേ ശ്രീപാര്‍വതി ഇറങ്ങി. തിരുവല്ല മാക്ഫാസ്റ്റ് കോളജിലെ പരീക്ഷാഹാളില്‍ നിന്നു ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ കതിര്‍ മണ്ഡപത്തിലേക്ക് പാര്‍വതി വന്നിറങ്ങിയതും ഒട്ടും താമസിക്കാതെ ചടങ്ങുകള്‍ തുടങ്ങി.