മഹാത്മാ ഗാന്ധി രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍; രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരില്‍; പി.കെ ഫിറോസിന്റെ അബദ്ധം ‘ആഘോഷമാക്കി’ സോഷ്യല്‍മീഡിയ

single-img
12 December 2018

മലപ്പുറം: പ്രസംഗത്തില്‍ ഭീകരമായ അബദ്ധങ്ങള്‍ പറ്റി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. യൂത്ത് ലീഗ് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച പൊതുപരിപാടിയിലെ പ്രസംഗത്തിലാണ് പി കെ ഫിറോസ് ചരിത്ര അബദ്ധങ്ങള്‍ പറഞ്ഞത്. ഈ പ്രസംഗം നവമാധ്യമങ്ങളില്‍ വൈറലാകുകയാണ്. രാഹുല്‍ ഗാന്ധിയുടെ മുതുമുത്തച്ഛന്‍ ആണ് മഹാത്മാഗാന്ധി എന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂരിലാണെന്നുള്ള ചരിത്ര അബദ്ധങ്ങളാണ് പികെ ഫിറോസ് പ്രസംഗത്തില്‍ പറയുന്നത്.

”ഈ രാഹുല്‍ ഗാന്ധിയുടെ കൂടെയല്ലാതെ നമ്മള്‍ ആരുടെ കൂടെയാണ് നില്‍ക്കേണ്ടത്. നരേന്ദ്ര മോദിയെ താഴെയിറക്കാന്‍ വേണ്ടി വേറെ ആരാണ് ഈ രാജ്യത്തുള്ളത്. തന്റെ മുതുമുത്തച്ഛന്‍ ആര്‍.എസ്.എസുകാരന്റെ വെടിയേറ്റ്, ഈ രാജ്യത്ത് ഹിന്ദു മുസ്‌ലിം മത മൈത്രിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ ആര്‍.എസ്.എസുകാരന്റെ വെടിയുണ്ടയേറ്റ് പിടഞ്ഞുവീണു മരിച്ച കഥകള്‍ കേട്ടു വളര്‍ന്ന, മഹാത്മാ ഗാന്ധിയുടെ മരണത്തിന്റെ കഥകള്‍ കേട്ടുവളര്‍ന്ന പ്രിയപ്പെട്ട മകന്‍.

തന്റെ സ്വന്തം അച്ഛന്‍ കോയമ്പത്തൂരില്‍ കഷ്ണം കഷ്ണമായി ചിന്നിചിതറിയപ്പോള്‍ അവസാനത്തെ ഒരു നോക്ക് കാണാന്‍ പോലും കഴിയാതെ കണ്ണീരൊലിപ്പിച്ച് കൊണ്ട് ആ മൃതദേഹത്തിന്റെ സമീപത്ത് നിന്ന ഒരു ചെറുപ്പക്കാരന്‍” ഇങ്ങനെ പോകുന്നു ഫിറോസിന്റെ പ്രസംഗം. യൂത്ത് ലീഗിന്റെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഫിറോസ്. അബദ്ധം മനസിലാകാഞ്ഞിട്ടോ മനസിലാകാത്തതു പോലെ നടിച്ചിട്ടോ ഫിറോസിന്റെ പ്രസംഗം കേട്ടവരെല്ലാം വന്‍ കരഘോഷവും നടത്തി. ഏതായാലും നവമാധ്യമങ്ങളില്‍ വന്‍ വിമര്‍ശമാണ് ഉയരുന്നത്.

എന്ത് ഊളത്തരം പ്രസംഗിച്ചാലും കൈ അടിക്കാൻ അണികൾ ഉള്ളതാണ് ലീഗ് നേതാക്കളുടെ വിജയം. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ആണ് മഹാത്മാഗാന്ധിഎന്നും രാജീവ് ഗാന്ധി കൊല്ലപ്പെട്ടത് കോയമ്പത്തൂർ ആണെന്നും ഒക്കെ പ്രസംഗിക്കുമ്പോൾ ആവേശം മൂത്ത് കൈ അടിക്കാൻ ലീഗുകാരെ കൊണ്ടേ പറ്റൂമുസ്ലിം ലീഗ് ഒരു സംഭവമാ……

Posted by Pandalam Shaji on Tuesday, December 11, 2018