സെക്‌സിനെ മറയ്ക്കുന്ന ഫേസ്ബുക്ക് തന്ത്രങ്ങള്‍

single-img
12 December 2018

ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ പുതിയ മാറ്റങ്ങളും നിയമങ്ങളും കൊണ്ടുവന്നിരിക്കുന്നു. നിങ്ങളുടെ ഒരു പോസ്റ്റ് കാണാതാവുമ്പോഴോ, പ്രൊഫൈല്‍ തന്നെ താത്കാലികമായി പ്രവര്‍ത്തനരഹിതമാവുമ്പോഴോ, മനസ്സിലാക്കുക ഫേസ്ബുക്കിന്റെ ഒരു നിയമം നിങ്ങള്‍ ലംഘിച്ചിരിക്കുന്നു എന്ന്.

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയാ പ്ലാറ്റഫോം പുതിയതായി എന്തൊക്കെ മാറ്റങ്ങളാണ് ഫേസ്ബുക്ക് യൂസറിന്റെ കണ്ണില്‍പെടാതെ സൂത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നത്? ഈയിടെയായി അവര്‍ സ്ഥിരമായി ലക്ഷ്യമിട്ടു കൊണ്ടിരിക്കുന്നത് ഫേസ്ബുക്ക് യൂസര്‍മാരുടെ ലൈംഗികതയുടെ സ്വതന്ത്രാവിഷ്‌കാരങ്ങളെയാണ്.

പബ്ലിക്ക് പോസ്റ്റിങ്ങുകളിലെ സെക്‌സ് കണ്ടെന്റുകള്‍ ഫേസ്ബുക്ക് അതീവശ്രദ്ധ ചെലുത്തുന്നു എന്ന് ചുരുക്കം. അതിന്റെ ഏറ്റവും പുതിയ ലക്ഷണമാണ് ഫേസ്ബുക്ക് ഈയടുത്തായി അവരുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സില്‍ ഉള്‍പ്പെടുത്തിയ മാറ്റങ്ങള്‍. ഇനിമുതല്‍, ഫേസ്ബുക്കില്‍ സെക്‌സിനുള്ള ക്ഷണമായോ അല്ലെങ്കില്‍ ദ്വയാര്‍ത്ഥപരമായ ഭാഗമായോ ഉള്ള അശ്ലീല സംഭാഷണങ്ങള്‍ തീര്‍ത്തും അനുവദിക്കുന്നതല്ല. അതുകൊണ്ടുതന്നെ, താഴെപ്പറയുന്നവ ഇനിമേല്‍ പോസ്റ്റു ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ..

  1. ലൈംഗിക ബന്ധങ്ങളുടെ വീഡിയോകള്‍
  2. വിവസ്ത്രരാവുന്നതിന്റെ, ലൈവ് ബന്ധപ്പെടലുകളുടെ ദൃശ്യങ്ങള്‍
  3. ലൈംഗികച്ചുവയുള്ള, താന്ത്രിക് മസാജുകളുടെ ദൃശ്യങ്ങള്‍

ഒപ്പം, അശഌല ചിത്രങ്ങള്‍, ലൈംഗിക പങ്കാളികള്‍ക്കുള്ള ക്ഷണങ്ങള്‍, അശഌല സംഭാഷണങ്ങള്‍, തുടങ്ങിയവയും ഡിലീറ്റ് ചെയ്യപ്പെടുന്നതാണ്. ലൈംഗിക ചുവയുള്ള നാട്ടുഭാഷാ പ്രയോഗങ്ങളും ലൈംഗിക നിലകളെപ്പറ്റിയുള്ള വര്‍ണ്ണനകളും നിരോധിച്ചിരിക്കുന്നു. പരോക്ഷമായുള്ള അശഌല ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കും വിലക്ക് ബാധകമായിരിക്കും.

ഇതിനൊക്കെ പുറമേ, കമേഴ്‌സ്യല്‍ പോര്‍ണോഗ്രാഫി മോഡലിങ്ങിനായുള്ള ക്ഷണങ്ങളും, ഉദ്ദീപനങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഫോര്‍പ്‌ളേ, ഓര്‍ഗാസം തുടങ്ങിയവയെപ്പറ്റിയുള്ള പരാമര്‍ശങ്ങളും ഒക്കെ ഈ വിലക്കിന്റെ പരിധിയില്‍ വരുന്നതാണ്. രണ്ടുപേര്‍ തമ്മിലുള്ള പ്രൈവറ്റ് ആയിട്ടുള്ള സംഭാഷണങ്ങളെപ്പറ്റി തല്‍ക്കാലം ഒന്നും പറഞ്ഞിട്ടില്ലെങ്കിലും, അവര്‍ അതും മോണിറ്റര്‍ ചെയ്യുന്നുണ്ടെന്ന് വെളിപ്പെട്ടിട്ടുള്ള സ്ഥിതിയ്ക്ക് അവിടെയും ഒരു മുന്‍കരുതല്‍ എടുക്കുന്നത് നന്നാവും.