ഫേസ്ബുക് ആസ്ഥാനത്ത് ബോംബ് ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു

single-img
12 December 2018

ബോംബ് ഭീഷണിയെ തുടര്‍ന്ന് സിലികോണ്‍ വാലിയിലെ ഫേസ്ബുക് ആസ്ഥാന കെട്ടിടം ഒഴിപ്പിച്ചു. കാലിഫോര്‍ണിയ ഫേസ്ബുക് കാമ്പസായ മെന്‍ലോ പാര്‍ക്കിലെ കെട്ടിടങ്ങളാണ് ഭീഷണിയെ തുടര്‍ന്ന് ഒഴിപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് ന്യൂയോര്‍ക് പൊലീസ് വകുപ്പിന് അജ്ഞാത ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

തുടര്‍ന്ന് പ്രാദേശിക വകുപ്പ് അധികൃതരെ അറിയിക്കുകയും പൊലീസിന്റെ നേതൃത്വത്തില്‍ കെട്ടിടങ്ങളിലെ ആളുകളെ ഒഴിപ്പിച്ച് പരിശോധന നടത്തുകയുമായിരുന്നു. മണിക്കൂറോളം ബോംബ് സ്‌ക്വാഡ് പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.