തെലങ്കാനയില്‍ 22 ലക്ഷം വോട്ടുകള്‍ ‘മുക്കി’; കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

single-img
11 December 2018

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ 22 ലക്ഷം ആളുകളെ വോട്ടര്‍പ്പട്ടികയില്‍നിന്ന് നീക്കം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കാന്‍ നീക്കം തുടങ്ങി. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന തെലുങ്കാനയില്‍ ഭരണകക്ഷിയായ ടിആര്‍എസിന്റെ കുതിപ്പാണ് കാണാന്‍ സാധിക്കുന്നത്. ടിആര്‍എസ് 89 സീറ്റുകളിലാണ് തെലുങ്കാനയില്‍ മുന്നിട്ട് നില്‍ക്കുന്നത്.