മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച്; രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍

single-img
11 December 2018

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണലില്‍ പോസ്റ്റല്‍ ബാലറ്റുകളാണ് ആദ്യം എണ്ണുന്നത്. ആദ്യ സൂചനകള്‍ അനുസരിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലാണ്. അതേ സമയം മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. എങ്കിലും ബി.ജെ.പിക്കാണ് മുന്‍ തൂക്കം.

ഛത്തീസ്ഗഢിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നടക്കുന്നത്. തെലങ്കാനയില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കനുസരിച്ചാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചനയാണ ലഭിക്കുന്നത്. ഇവിടെ ടിആര്‍എസിനാണ് മുന്നേറ്റം.
ബി.ജെ.പി.ക്കും കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമായ ജനവിധി, 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയസൂചന നല്‍കും. ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും പ്രധാനമാണ് തിരഞ്ഞെടുപ്പുഫലം.