മാധ്യമങ്ങളോട് മിണ്ടാത്ത മോദി ഇന്ന് വാ തുറന്നു; പക്ഷേ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ഒരക്ഷരം പോലും പറഞ്ഞില്ല

single-img
11 December 2018

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് മാദ്ധ്യമങ്ങളോട് ഒന്നും മിണ്ടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായാണ് മോദി മാധ്യമങ്ങളെ കാണുന്നത്. പാര്‍ലമെന്റില്‍ എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും, നിര്‍ണായക പാര്‍ലമെന്റ് സമ്മേളനമാണ് ആരംഭിക്കുന്നതെന്നും മോദി പറഞ്ഞു. ക്രിയാത്മക ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയര്‍ത്തുമെന്നും 2019ല്‍ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു.

ആ അമിത ആത്മവിശ്വാസത്തിനേറ്റ ആദ്യപ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി. വിജയിച്ചാലും ഇല്ലെങ്കിലും കോണ്‍ഗ്രസ്സ് മധ്യപ്രദേശിലും വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. നിലവില്‍ കോണ്‍ഗ്രസ്സാണ് മുന്നിട്ടു നില്‍ക്കുന്നത്. ചത്തീസ്ഗഡിലെ വിധിയും രാജസ്ഥാന്‍ ഫലവും കോണ്‍ഗ്രസ്സിനൊപ്പം എന്ന് ഉറപ്പായ സ്ഥിതിക്ക് ഈ തോല്‍വികളുടെ ഉത്തരവാദിത്തവും മോദി തന്നെ ഏറ്റെടുക്കേണ്ടതുണ്ട്.