മധ്യപ്രദേശില്‍ 15 വര്‍ഷം നീണ്ട ബിജെപി ഭരണത്തിന് അന്ത്യം; കോണ്‍ഗ്രസ് അധികാരത്തിലേക്ക്; ബിഎസ്പി പിന്തുണക്കും

single-img
11 December 2018

മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 15 വര്‍ഷം നീണ്ടുനിന്ന ബിജെപി ഭരണത്തിനാണ് ഇതോടെ മധ്യപ്രദേശില്‍ തിരശീല വീഴുന്നത്. മധ്യപ്രദേശിലെ പിസിസി അധ്യക്ഷന്‍ കമല്‍നാഥിന്റെയും മുന്‍മുഖ്യമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും ദിഗ്‌വിജയ് സിംഗിന്റെയും തന്ത്രങ്ങളാണ് ഫലം കാണുന്നത്.

മധ്യപ്രദേശില്‍ കേവലഭൂരിപക്ഷമായ 116 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 98 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ഒരു ഘട്ടത്തില്‍ ഇരു പാര്‍ട്ടികളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് മുന്നേറുകയായിരുന്നു.

മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു

രാജസ്ഥാനില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ്  കേവലഭൂരിപക്ഷത്തിന് തൊട്ടരികില്‍

ഛത്തീസ്ഗഢില്‍ ഭരണമുറപ്പിച്ചു

90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നില്‍, 15 വര്‍ഷം ഭരിച്ച ബിജെപിക്ക് തിരിച്ചടി

തെലങ്കാന ടിആര്‍എസിന്

തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, കേവലഭൂരിപക്ഷം ഉറപ്പിച്ചു

മിസോറമില്‍ എംഎന്‍എഫ്

മിസോറം പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് തിരിച്ചടി

എംഎന്‍എഫിന് ലീഡ്‌നിലയില്‍ കേവലഭൂരിപക്ഷം, ഒറ്റയ്ക്ക് അധികാരത്തിലേക്ക്

വടക്കുകിഴക്കന്‍ മേഖലയിലെ അവസാന ഇടവും കോണ്‍ഗ്രസിന് നഷ്ടം

രാജസ്ഥാന്‍ ഇനി കോണ്‍ഗ്രസ് ഭരിക്കും

രാജസ്ഥാനില്‍ ഇക്കുറി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. 101 സീറ്റുകളില്‍ ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക് എത്തി. ബിഎസ്പിക്ക് മൂന്ന് സീറ്റുകള്‍ ലഭിച്ചപ്പോള്‍ 15 സീറ്റുകളില്‍ മറ്റുള്ളവര്‍ വ്യക്തമായ മുന്നേറ്റം നടത്തുന്നുണ്ട്. രണ്ട് മണ്ഡലങ്ങളില്‍ സിപിഎം മുന്നേറുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സച്ചിന്‍ പൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി വസുന്ധര രാജെയും മുന്നിട്ടുനില്‍ക്കുന്നുണ്ട്.

ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനില്‍ 2013ല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കോണ്‍ഗ്രസ് വളരെ പ്രതീക്ഷയോടെ കണ്ടിരുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മിക്കതും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്തു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മല്‍സരമാണ് നടന്നതെന്ന് വ്യക്തം.

ഓരോ നിമിഷവും ലീഡ് നില മാറിമറിഞ്ഞു. സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെയുള്ള ഭരണവിരുദ്ധ വികാരമായിരുന്നു രാജസ്ഥാനില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രധാന ആയുധം.

പ്രചാരണത്തിലുടനീളം അവര്‍ ഉപയോഗിച്ചതും ആ തന്ത്രം തന്നെയായിരുന്നു. 2014–ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റുകളും തൂത്തുവാരിയ ചരിത്രമാണ് ബിജെപിക്കുള്ളത്. ഇതുതന്നെയാണ് പക്ഷേ, ഇപ്പോള്‍ ബിജെപിയെ ആശങ്കയില്‍ ആഴ്ത്തുന്നതും. കാരണം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഭരണകക്ഷിക്കൊപ്പം നില്‍ക്കുന്ന പ്രവണതയാണ് രാജ്സ്ഥാന്‍ കാണിച്ചിട്ടുള്ളത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ ചരിത്ര വിജയം: ഇത് പപ്പുമോനെന്ന് വിളിച്ച് കളിയാക്കിയവര്‍ക്കുള്ള ശക്തമായ മറുപടി

ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തി അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍. തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നതോടുകൂടി ബിജെപി അധികാരത്തില്‍ ഇരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്നുവെന്നാണ് സൂചനകള്‍.

ഒന്നര പതിറ്റാണ്ടോളം ബിജെപി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളാണ് മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങള്‍. ഇതില്‍ ഛത്തീസ്ഢില്‍ കോണ്‍ഗ്രസ് കേവലഭൂരിക്ഷമായ 46 സീറ്റിനും മുകളിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് ഇവിടെ കേവല ഭൂരിപക്ഷം നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നാണ് ഇത് തെളിയിക്കുന്നത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത് ബിജെപിക്ക് കേവല ഭൂരിപക്ഷം ഒറ്റയ്ക്ക് നേടാനായില്ലെങ്കില്‍ ഈ സംസ്ഥാനവും കോണ്‍ഗ്രസ് മുഖ്യമന്ത്രി ഭരിക്കുന്ന സ്ഥിതി വിശേഷമുണ്ടാകും. നിലവിലെ ഫലസൂചനകള്‍ പരിശോധിച്ചാല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തന്നെയാണ് അവസാന വിജയി ആകുകയെന്നാണ് റിപ്പോര്‍ട്ട്.

രാജസ്ഥാനിലും ബിജെപിക്ക് അടി തെറ്റിയിരിക്കുന്നു. ശക്തമായ ഭരണ വിരുദ്ധ വികാരവും ഒപ്പം പാളയത്തിലെ പടയുമാണ് രാജസ്ഥാനില്‍ ബിജിപി നേരിടുന്നത്. ബിജെപിയുടെ ദൗര്‍ബല്യങ്ങളെ മുതലാക്കി രാജസ്ഥാനില്‍ കോണ്‍ഗ്രസ് തരംഗം തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചടി വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടികള്‍ ഉണ്ടാക്കും. ബിജെപിയുടെ ഹിന്ദുത്വ അജണ്ടയെ അതേ രീതിയില്‍ തന്നെയാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് തുടര്‍ന്നാല്‍ വീണ്ടും കേന്ദ്രത്തില്‍ അധികാരത്തില്‍ എത്താന്‍ ബിജെപിക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടതായി വരും എന്നത് തീര്‍ച്ചയാണ്.

പപ്പുമോനെന്ന കളിയാക്കലുകള്‍ക്കിടയില്‍ നിന്നും രാഹുല്‍ ഗാന്ധിയെന്ന ശക്തനായ നേതാവിലേക്കുള്ള വളര്‍ച്ചയാണ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ പ്രകടമായിരിക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബി.ജെ.പി ഭരണം നിലനിന്നിരുന്ന മൂന്ന് സംസ്ഥാനങ്ങളില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങളെ പോലും അട്ടിമറിച്ച് മികച്ച നേട്ടം കൊയ്യാനായത് രാഹുലിന്റെ നേതൃത്വത്തിലുള്ള മികച്ച പ്രവര്‍ത്തനത്തിലൂടെയാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്ത് കൃത്യം ഒരു വര്‍ഷം തികയുമ്പോള്‍ തന്നെ ചരിത്ര വിജയം നേടാനായതും ശ്രദ്ധേയമാണ്.

നരേന്ദ്ര മോദിയെന്ന അതികായകനോട് മത്സരിക്കാന്‍ തക്ക നേതാവായി രാഹുല്‍ ഗാന്ധി വളര്‍ന്നുവെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നത് കൂടിയാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. എന്നാല്‍ തങ്ങളുടെ ഭരണം നിലനിന്നിരുന്ന മിസോറാമില്‍ അടിപതറിയത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്.