ബോളിവുഡ് ഭരിക്കാന്‍ ദുല്‍ഖര്‍ സല്‍മാന്‍

single-img
11 December 2018

2018ല്‍ ആറോളം ബോളിവുഡ്ഡ് ചിതങ്ങള്‍ നിര്‍മ്മിച്ച ധര്‍മ്മ പ്രൊഡക്ഷന്‍സ് ബയോപിക് ചിത്രം ചെയ്യാനൊരുങ്ങുന്നു. കരണ്‍ ജോഹറാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സ്തുത്യര്‍ഹ സേവനം കാഴ്ചവച്ച വനിതാ പൈലറ്റ് ഗുഞ്ചന്‍ സക്‌സേനയുടെ ജീവചരിത്രമാണ് ഈ പ്രോജക്ട്.

കാര്‍ഗില്‍ യുദ്ധഭൂമിയില്‍ നിന്നും മുറിവേറ്റ ഭടന്മാരെ കാശ്മീര്‍ വഴി വിമാനമാര്‍ഗം രക്ഷപെടുത്തുന്ന ശ്രമകര ദൗത്യമായിരുന്നു ഗുഞ്ചന്‍ സക്‌സേന എന്ന ആര്‍മി ഓഫീസറുടെ 1999 മിലിട്ടറി ഓപ്പറേഷന്‍. ചിത്രത്തില്‍ നായികാ നായകന്മാരായി എത്തുന്നത് ജാന്‍വി കപൂറും ബോളിവുഡില്‍ ഇതിനോടകം ജനകീയനായ നടന്‍ ദുല്‍ഖര്‍ സല്‍മാനുമാണ്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നു.

മിതലാ പാക്കര്‍, ഇര്‍ഫാന്‍ ഖാന്‍ എന്നിവരോടൊപ്പം നായകവേഷം ചെയ്ത ദുല്‍ഖര്‍ ചിത്രം കര്‍വാനാണ് അദ്ദേഹത്തിന്റെ ആദ്യ ബോളിവുഡ്ഡ് ചിത്രം. 2019 ഏപ്രില്‍ റിലീസ് പ്രതീക്ഷിക്കുന്ന ‘സോയ ഫാക്ടറില്‍’ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വേഷത്തിലാണ് ദുല്‍ഖര്‍ പ്രത്യക്ഷപ്പെടുന്നത്.

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന മലയാള ചിത്രം ഒരു യമണ്ടന്‍ കഥയുടെ ഷൂട്ടിങ് അന്ത്യഘട്ടത്തിലാണ്. ദക്ഷിണേന്ത്യയിലെ മറ്റ് ഭാഷകളിലും ദുല്‍ഖര്‍ തരംഗത്തിനായി കാത്തിരിക്കുകയാണ സിനിമാലോകം. തമിഴ്, തെലുങ്ക് ചിത്രങ്ങളുടെ ചര്‍ച്ചകള്‍ നടക്കുന്നു.