രാജസ്ഥാനില്‍ വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കെ.സി.വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

single-img
11 December 2018

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഏറെ മുന്നിലാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി ആദ്യ സൂചന പ്രകാരം തിരിച്ചടി നേരിടുകയാണ്. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിനാണ് ലീഡ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ ആരംഭിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് എത്രയും പെട്ടെന്ന് രാജസ്ഥാനിലേക്ക് എത്താന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്‌ളാദപ്രകടനം ആരംഭിച്ചു

ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു
ഛത്തീസ്ഗഢ് 60/90

ബിജെപി 25
കോണ്‍ഗ്രസ് 30
മറ്റുള്ളവര്‍ 5

തെലങ്കാനയില്‍ ലീഡ് മാറിമറിയുന്നു

കോണ്‍ഗ്രസും ടിആര്‍എസും ഒപ്പത്തിനൊപ്പം
ഇരുപാര്‍ട്ടികളും 30 വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

മധ്യപ്രദേശിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു

26 സീറ്റില്‍ കോണ്‍ഗ്രസ്
22 സീറ്റില്‍ ബിജെപി

മധ്യപ്രദേശ്

കോണ്‍ഗ്രസ് 14
ബിജെപി 16

രാജസ്ഥാന്‍

ബിജെപി 12
കോണ്‍ഗ്രസ് 25

ഛത്തീസ് ഗഢ്

ബിജെപിയും കോണ്‍ഗ്രസും 4 വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

തെലങ്കാന
കോണ്‍ഗ്രസ് 11 ടിആര്‍എസ് 8

മിസോറാം
കോണ്‍ഗ്രസ് 1
മറ്റുള്ളവര്‍ 1