ആദ്യ സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലം; അഞ്ചു സംസ്ഥാനങ്ങളിലും മുന്നില്‍

single-img
11 December 2018

രാജ്യമെമ്പാടും ഉറ്റുനോക്കുന്ന 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടങ്ങി. എട്ടേകാലോടെ ആദ്യഫല സൂചനകള്‍ പുറത്തുവരുമെന്നാണു കണക്കാക്കപ്പെടുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍.

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ് തിരഞ്ഞെടുപ്പുഫലം. മധ്യപ്രദേശും ഛത്തീസ്ഗഡും ഇഞ്ചോടിഞ്ച് എന്ന അവസ്ഥയും രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. ഈ മൂന്ന് സംസ്ഥാനങ്ങളുടെയും ലോക്‌സഭയിലെ അംഗബലം 67 ആണ്. അതിനാല്‍, മോദിക്കും രാഹുലിനും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ചൂണ്ടുപലകയാണ്

ആദ്യം എണ്ണുന്നത് പോസ്റ്റല്‍ വോട്ടുകള്‍

ആദ്യഫലസൂചനകള്‍ തെലങ്കാനയില്‍ നിന്നും

കോണ്‍ഗ്രസും ടിആര്‍എസും ഒരോ സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

കര്‍ശന നിരീക്ഷണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ

മിസോറാമില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ വൈകും.

ഭരണകക്ഷിയായ ടിആര്‍എസിന് ഭൂരിപക്ഷം സാഹചര്യമുണ്ടായാല്‍ അധികാരം നിലനിര്‍ത്താന്‍ വേണ്ട തുടര്‍നീക്കങ്ങള്‍ തെലങ്കാനയില്‍ നടക്കുകയാണ്. ഇന്നലെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിനെ കണ്ട എഎംഎം നേതാവ് അസാദുദ്ദീന്‍ ഒവൈസി തൂക്കുമന്ത്രിസഭ വന്നാല്‍ ടിആര്‍എസിന് പിന്തുണ നല്‍കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടിആര്‍എസിന് പിന്തുണ നല്‍കാമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു.

എക്‌സിറ്റ് പോളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്

വോട്ടെടുപ്പിന് പിന്നാലെ പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് ഭൂരിപക്ഷ എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

അതേസമയം മധ്യപ്രദേശില്‍ തൂക്കുസഭയായിരിക്കുമെന്നാണ് പ്രവചനങ്ങള്‍