ചത്തീസ്ഗഢില്‍ കോണ്‍ഗ്രസും തെലങ്കാനയില്‍ ടിആര്‍എസും വിജയം ഉറപ്പിച്ചു; മൂന്നിടത്തും ബിജെപിക്ക് അടി പതറി

single-img
11 December 2018

അഞ്ച് സംസ്ഥാനങ്ങളിലേക്കായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലും തെലങ്കാനയിലും ഫലം ഏതാണ്ട് ഉറപ്പിച്ചു. പ്രവചനങ്ങളെ അട്ടിമറിച്ചു കൊണ്ട് ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തി. തെലങ്കാനയില്‍ കോണ്‍ഗ്രസ് ആദ്യഘട്ടത്തില്‍ മികച്ച ലീഡ് സ്വന്തമാക്കിയെങ്കിലും പിന്നീട് കുതിച്ചു കയറിയ ടിആര്‍എസ് കോണ്‍ഗ്രസിനെ മറികടന്ന് ലീഡ് ഉറപ്പിക്കുകയായിരുന്നു. മല്‍സരിച്ച മൂന്നിടത്തും ബിജെപിക്ക് അടി പതറുന്ന കാഴ്ച.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം. 230 സീറ്റില്‍ 92 സീറ്റില്‍ കോണ്‍ഗ്രസും ബിജെപി 85 ഇടത്ത് ബിജെപിയും ലീഡ് ചെയ്യുന്നു. ആദ്യഫലസൂചനകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രാദേശികപാര്‍ട്ടികള്‍ ഒറ്റക്ക് മത്സരിച്ച മധ്യപ്രദേശില്‍ ആര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല.

രാജസ്ഥാനില്‍ വ്യക്തമായ ലീഡുയര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. 85 സീറ്റില്‍ കോണ്‍ഗ്രസും 70 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. ജനവിധി തേടിയ പ്രമുഖരെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ജല്‍റാപതന്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മുന്നിലാണ്. സര്‍ദാര്‍പുരയില്‍ അശോക് ഗെഹ്‌ലോട്ട് ആണ് ലീഡ് ചെയ്യുന്നത്.

ഛത്തീസ്ഗഡില്‍ ലീഡ് നിലയില്‍ കേവലഭൂരിപക്ഷത്തിനൊപ്പമെത്തി കോണ്‍ഗ്രസ്. 46 സീറ്റില്‍ ലീഡ് നേടിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. 90 സീറ്റില്‍ ബിജെപി 32 ഇടത്ത് ലീഡ് ചെയ്യുന്നു. സംസ്ഥാനത്തെ ബിജെപിയുടെ പ്രബലനായ നേതാവും മുഖ്യമന്ത്രിയുമായ ഡോ.രമണ്‍ സിങ് പിന്നിലാണ്‍. പതിനഞ്ച് വര്‍ഷം മുഖ്യമന്ത്രിക്കസേരയിലിരുന്ന നേതാവാണ് രമണ്‍ സിങ്.

തെലങ്കാനയില്‍ ടിആര്‍എസ് ലീഡ് തിരിച്ചുപിടിച്ചു. വ്യക്തമായ മുന്നേറ്റം നേടി 68 സീറ്റില്‍ ടിആര്‍എസ് ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടമി പിന്നിലാണ്. 119 സീറ്റില്‍ 45 ഇടത്ത് ടിആര്‍എസും മഹാകൂട്ടമി 37 ഇടത്തും ലീഡ് ചെയ്യുന്നു. ബിജെപിക്ക് അഞ്ചിടത്ത് ലീ!ഡ് ചെയ്യുന്നു.

മിസോറാമില്‍ എംഎന്‍എഫ് മുന്നേറ്റ്. 40 സീറ്റില്‍ പതിനാറിടത്ത് എംഎന്‍ഫും കോണ്‍ഗ്രസ് 11 ഇടത്തും ലീഡ് ചെയ്യുന്നു. രണ്ട് സീറ്റില്‍ ബിജെപിക്ക് ലീഡ്.