മാധ്യമങ്ങളുടെ മുന്നില്‍ നിന്ന് ഓടിഒളിച്ച് ബിജെപി നേതാക്കള്‍; പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു

single-img
11 December 2018

തിരഞ്ഞെടുപ്പ് ഫലത്തോട് പ്രതികരിക്കാതെ ബിജെപി നേതാക്കള്‍. ചത്തീസ്ഗഢില്‍ ബിജെപി ഓഫീസില്‍ നിന്നും നേതാക്കള്‍ പുറത്തേക്ക് പോയി. പ്രധാനമന്ത്രി ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗം വിളിച്ചു

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പോലുമില്ലാതെ തിരഞ്ഞെുപ്പിനെ നേരിട്ട ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം.
ആകെയുള്ള 90 സീറ്റില്‍ 60 സീറ്റിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ ബിജെപി 23 സീറ്റില്‍ ഒതുങ്ങി. മുഖ്യമന്ത്രി രമണ്‍സിംഗ് പിന്നില്‍

മധ്യപ്രദേശില്‍ ആകാംക്ഷ പരകോടിയില്‍. വീണ്ടും ബിജെപി മുന്നിലെത്തിയെങ്കിലും കോണ്‍ഗ്രസ് ഓടിപ്പിടിച്ചു. ഏറെ നേരം പിന്നില്‍ നിന്ന ശേഷമാണ് ബിജെപി കോണ്‍ഗ്രസിനെ ഓടിപ്പിടിച്ചത്. 109 സീറ്റില്‍ കോണ്‍ഗ്രസും 109 സീറ്റില്‍ ബിജെപിയുമാണ് ഇപ്പോള്‍ മുന്നില്‍.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ചാണ് പോരാട്ടം എന്ന് സുവ്യക്തം. 230 സീറ്റില്‍ആണ് പോരാട്ടം. ആദ്യഫലസൂചനകളില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കുമെന്ന സൂചനയായിരുന്നു ഇതുവരെ. ബിഎസ്പിയും എസ്പിയും അടങ്ങിയ മറ്റുള്ളവരുടെ സംഖ്യയായ 12 നിര്‍ണായമാകാനും സാധ്യത.

രാജസ്ഥാനില്‍ വ്യക്തമായ ലീഡുയര്‍ത്തിയാണ് കോണ്‍ഗ്രസ് മുന്നേറ്റം. 99 സീറ്റില്‍ കോണ്‍ഗ്രസും 76 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. ജനവിധി തേടിയ പ്രമുഖരെല്ലാം മുന്നിലാണ്. മുഖ്യമന്ത്രി വസുന്ധരരാജെ സിന്ധ്യ ജല്‍റാപതന്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന്റെ സച്ചിന്‍ പൈലറ്റ് ടോങ്ക് മണ്ഡലത്തില്‍ മുന്നിലാണ്. സര്‍ദാര്‍പുരയില്‍ അശോക് ഗെഹ്‌ലോട്ട് ആണ് ലീഡ് ചെയ്യുന്നത്.

തെലങ്കാനയില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും, മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ വിജയം ഉറപ്പിക്കാനാവാത്തത് പാര്‍ട്ടി ക്യാംപുകളെ ആശങ്കയിലാഴ്ത്തി. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ അദ്ദേഹം പിന്നിലാണെന്നാണ് വിവരം