കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ രാജിവെച്ചു; പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കും

single-img
10 December 2018

ന്യൂ​ഡ​ല്‍​ഹി: അ​ടു​ത്ത വ​ര്‍​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നടക്കാനിരിക്കെ ബി​ജെ​പി​ക്കു തി​രി​ച്ച​ടി. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി ഉ​പേ​ന്ദ്ര കു​ശ്വ​യു​ടെ രാ​ഷ്ട്രീ​യ ലോ​ക് സ​മ​താ പാ​ര്‍​ട്ടി എ​ന്‍​ഡി​എ വി​ട്ടു. പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ കു​ശ്വ ഇ​ന്ന് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. കു​ശ്വ മ​ന്ത്രി​സ്ഥാ​നം രാജിവച്ചു. 


ഇന്നു നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ പങ്കെടുക്കില്ലെന്നു രാഷ്ട്രീയ ലോക്സമതാ പാർട്ടി(ആർഎൽഎസ്പി) നേതാവായ ഉപേന്ദ്ര കുശ്വാഹ അറിയിച്ചിരുന്നു.

നിലവില്‍ മാനവ വിഭവശേഷി സഹമന്ത്രിയാണ് കുശ്വാഹ. ബിഹാറില്‍ ലോക്‌സഭാ സീറ്റ് വിഭജനത്തെ തുടര്‍ന്നാണ് കുശ്വാഹ ബിജെപിയുമായി അകന്നത്. സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ അന്തിമം തീരുമാനത്തിനായി നവംബര്‍ 30 വരെ അദ്ദേഹം ബിജെപിക്ക് സമയപരിധി നല്‍കിയിരുന്നു.

ബിഹാറിന് നല്‍കിയ വാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി പാലിച്ചില്ലെന്ന് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.സാമൂഹ്യ നീതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചില്ല. സാമൂഹ്യ നീതിക്ക് വിരുദ്ധമായ ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുശ്വാഹ ആരോപിച്ചു.