വിവാഹശേഷം ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത ദീപിക പദുക്കോണിന് വിമർശനപ്പെരുമഴ !

single-img
10 December 2018

വിവാഹശേഷം ആദ്യമായി നടത്തിയ ഫോട്ടോഷൂട്ടിന് ബോളിവുഡ് നടി ദീപിക പദുക്കോണിന് കേൾക്കേണ്ടി വന്നത് വിമർശനപ്പെരുമഴ. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്തതിനാണ് നടിക്ക് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നേരിടേണ്ടി വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരം ചിത്രങ്ങൾക്കു പോസ് ചെയ്തത്.

‘വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ?, ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ’ എന്നൊക്കെ തുടങ്ങി നിരവധി വിമർശനങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ പങ്കു വച്ച ചിത്രങ്ങൾക്കു താഴെ വന്നത്.എന്നാൽ ഈ ചിത്രങ്ങൾക്കു പോസ് ചെയ്ത ദീപികയെ അപൂർവം ചിലർ പിന്തുണയ്ക്കുകയും ചെയ്തു. വിമർശകരോട് ദീപിക ഇതു വരെ പ്രതികരിച്ചിട്ടില്ല.

നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീർ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടർന്ന് നടന്ന വിവാഹസൽക്കാരങ്ങളും വലിയ വാർത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

View this post on Instagram

#GQ @gqindia

A post shared by Malti (@deepikapadukone) on