എന്തുകൊണ്ടും ഇന്ന് ഇതിനർഹൻ മിൽനർ; മികച്ച താരത്തിനുള്ള പുരസ്കാരം നിഷേധിച്ച് മുഹമ്മദ് സലാഹ്

single-img
10 December 2018

ബേണ്‍മൗത്തിനെതിരെ നടന്ന മത്സരത്തിൽ സലാഹിന്റെ ഹാട്രിക് നേട്ടമാണ് ലിവർപൂളിലെ വിജയിപ്പിച്ചത്. കളിയിലുടനീളം നല്ല കളിയും ഹാട്രിക്ക് നേട്ടവും തികച്ച സലാഹായിരുന്നു കളിയിലെ താരം. എന്നാൽ പുരസ്കാരം സഹതാരം മിൽനറിന് നൽകാൻ സലാഹ് ആവശ്യപ്പെടുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ 500 കളി തികച്ചതിന്റെ സമ്മാനമായാണ് പുരസ്കാരം നൽകിയത്.

മാസ്മരിക കരിയറാണ് മിൽനറിന്റേത്. എന്തുകൊണ്ടും ഇന്ന് ഇതിനർഹൻ മിൽനറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സലാഹ് പുരസ്കാരം മിൽനറിന് നൽകിയത്.
ലിവർപൂൾ ബേണ്‍മൗത്തിനെ പരാജയപ്പെടുത്തുകയും സിറ്റി ചെൽസിയോട് ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുകയും ചെയ്തതോടെ ലീഗിൽ ഒന്നാമതാണ് ലിവർപൂൾ.16 കളികളിൽ നിന്നും 42 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ലിവർപൂൾ.  41 പോയന്റുമായി തൊട്ടുപിന്നിൽ  സിറ്റിയുമുണ്ട്.