മോദി സര്‍ക്കാരുമായുള്ള തര്‍ക്കം;ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ചു

single-img
10 December 2018

മോദി സര്‍ക്കാരുമായുള്ള തര്‍ക്കം;ആ​ര്‍​ബി​ഐ ഗ​വ​ര്‍​ണ​ര്‍ ഉ​ര്‍​ജി​ത് പ​ട്ടേ​ല്‍ രാ​ജി​വ​ച്ചു

ദില്ലി: ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ഊര്‍ജിത് പട്ടേല്‍ അറിയിച്ചു.

ബാങ്കിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അടക്കം കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാവുന്ന സൗകര്യം പ്രയോഗിച്ചതാണ് ഉര്‍ജിതിന്റെ രാജിക്ക് പിന്നിലെന്നാണ് വിവരം. കഴിഞ്ഞ രണ്ട് മാസമായി ഉര്‍ജിത് പട്ടേല്‍ രാജി വയ്‌ക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു.

ആര്‍ബിഐയുടെ കരുതല്‍ ധനത്തില്‍ നിന്നും 3.6 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ആര്‍ബിഐ നിരസിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേന്ദ്രവുമായി തര്‍ക്കം തുടര്‍ന്നു. ഇതിനുപിന്നാലെയാണ് ഊര്‍ജിത് പട്ടേലിന്റെ രാജി.

റിസര്‍വ് ബാങ്കിന്റെ സ്വയംഭരണ അവകാശം കവരുന്ന പല നടപടികളും സര്‍ക്കാരില്‍ നിന്നും ഉണ്ടാകുന്നതായി ആരോപണം ഉയര്‍ന്നിരുന്നു.