ഇഷയുടെ വിവാഹത്തിന് 3 ഡി ക്ഷണക്കത്ത്: കല്യാണക്കുറി സ്വർണപ്പെട്ടിയിൽ; തുറന്നാൽ ഗായത്രീമന്ത്രം

single-img
10 December 2018

ഡിസംബർ 12 നാണ് ഇഷ അംബാനി- ആനന്ദ് പിരമൽ വിവാഹം. പാവപ്പെട്ടവർക്ക് അന്നം വിളമ്പിയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ ഏഴ് മുതൽ പത്തു വരെ നടക്കുന്ന അന്നദാനത്തിൽ  5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. വരന്റെയും വധുവിന്റെയും വീട്ടുകാർ ചേർന്നാണ് ഭക്ഷണം വിളമ്പുന്നത്

ഇഷയുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങളാണ് തയാറായിരിക്കുന്നത്. ആഘോഷരാവിലെ സംഗീതനിശയ്ക്ക് കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.  
ഇഷ അംബാനിയുടെ കല്യാണക്കുറിയുടെ ഉളളില്‍ എന്താണെന്നറിയാൻ കാത്തിരിക്കുന്നവർക്കായി നവമാധ്യമങ്ങളിലൂടെ പുത്തൻ വിഡിയോകൾ എത്തിത്തുടങ്ങി. 

സ്വര്‍ണം കൊണ്ടു നിര്‍മിച്ച പെട്ടിയിലാണ് കല്യാണക്കുറി. തുറന്നാല്‍ കേള്‍ക്കുന്നത് ഗായത്രിമന്ത്രം. മുത്തച്ഛനെയും മുത്തശ്ശിയെയും സ്മരിക്കുന്ന കുറിപ്പും ക്ഷണകത്തിലുണ്ട് . 3 ഡി പ്രത്യേകതയുളളതാണ് കാര്‍ഡ്. സമ്മാനങ്ങള്‍ അടങ്ങിയ നാല് പെട്ടികളും ഇതോടൊപ്പം ഉണ്ട്.

രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയുടെ മകളുടെ വിവാഹം കൂടാൻ വിവിഐപികളുടെ നീണ്ട നിര എത്തിക്കഴിഞ്ഞു. പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിവർ മൂന്നു ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.