ശബരിമല വിഷയം; പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നും പിരിഞ്ഞു;നടപടികള്‍ തടസപ്പെടുന്നത് ആറാം ദിവസം.

single-img
10 December 2018

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക എന്നാവശ്യവുമായി പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ സഭ ഇന്നത്തേക്കു പിരിഞ്ഞു. ആറാം ദിവസമാണു നിയമസഭാ നടപടികള്‍ തടസപ്പെടുന്നത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധം തുടര്‍ന്നു.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കു മുന്നില്‍ സത്യഗ്രഹം ചെയ്യുന്ന എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമുള്ള ആവശ്യവുമായാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്.

എല്ലാ ദിവസവും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാനടപടികളോട് സഹകരിക്കാമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കിയിരുന്നതായും സ്പീക്കര്‍ ഓര്‍മപ്പെടുത്തി