സൊമാലിയൻ ബോട്ടിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്ത് ഇന്ത്യൻ നേവി

single-img
10 December 2018

കൊച്ചി: സൊമാലിയൻ തീരത്ത് നിന്നും 20 നോട്ടിക്കൽ മൈലുകൾ അകലെ അനധികൃത മീൻപിടിത്തം നടത്തിയ ബോട്ടിൽ നിന്നും ആയുധശേഖരങ്ങൾ ഇന്ത്യൻ നേവി പിടിച്ചെടുത്തു. ദക്ഷിണ നാവിക കമാൻഡിന് കീഴിലുള്ള നിരീക്ഷണക്കപ്പൽ “ഐ എൻ എസ് സുനയ്ന” പതിവ് റോന്ത്-ചുറ്റലിനിടയിൽ സംശയം തോന്നി ബോട്ടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ആയുധശേഖരങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്തവയിൽ 4 AK 47 തോക്കുകളും ഒരു യന്ത്രത്തോക്കും വെടിക്കോപ്പുകളും ഉണ്ടായിരുന്നു.


യു എൻ സെക്യൂരിറ്റി കൗൺസിലിൻറെ അംഗീകാരത്തോടെ ഏദൻ കടലിൽ നിരീക്ഷണം നടത്തിയ ഇന്ത്യൻ നാവികസേനാ എന്നാൽ പരിശോധനകൾക്ക് ശേഷം ബോട്ടിനെ പോകാൻ അനുവദിക്കുകയായിരുന്നു. ആയുധങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് നാവികസേനാ വിഭാഗങ്ങൾ അറിയിച്ചു.