ഫുടബോളിലും ലോബി വിവാദം, ബാലൻ ഡി ഓർ പുരസ്കാരത്തിൽ മെസ്സിയും റോണോയും പുറത്ത്

single-img
10 December 2018

റയൽ മാഡ്രിഡ് ക്ളബ്ബിൻറെ സ്വജനപക്ഷപാതത്തിൽ അമ്പരന്ന് ഫുടബോൾ ആരാധകർ. ക്രൊയേഷ്യയുടെ റയൽ മാഡ്രിഡ് മധ്യനിര താരം ലൂക്കോ മോഡ്രിച്ചിന് നൽകിയ ബാലൻ ഡി ഓർ പുരസ്കാരത്തിൽ റയൽ മാഡ്രിഡ് ക്ലബ് “കളിച്ചിട്ടുണ്ടെന്ന്” ബാഴ്‌സ താരം ജോഡി ആൽബ. കായിക മേഖലയിലെ പ്രമുഖരായ മാധ്യമപ്രവർത്തകരും ദേശീയ ടീമിലെ ക്യാപ്റ്റന്മാരും നടത്തിയ വോട്ടിങ്ങിലാണ് മുപ്പതംഗ പട്ടികയിൽ ലൂക്കോ മോഡ്രിച്ചിന് പുരസ്‌കാര അർഹമാക്കിയത്. മെസ്സിയില്ലാത്ത ബാലന്‍ ഡി ഓര്‍ വലിയൊരു കള്ളമാണെന്ന് നേരത്തെ പറഞ്ഞിരുന്ന ജോഡി ആല്‍ബ ബാലന്‍ ഡി ഓര്‍ നീതിയുക്തമല്ല എന്നും ആരോപിച്ചിരുന്നു. റൊണാള്‍ഡോയുടെയും മെസിയുടെയും പരസ്യ മൂല്യത്തെ അപേക്ഷിച്ച് മോഡ്രിച്ച് ഏറെ പിന്നിലാണെന്നതാണ് വിവാദങ്ങള്‍ തലപൊക്കാന്‍ കാരണമെന്നാണ് ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ നിരീക്ഷിക്കുന്നത്.