ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

single-img
10 December 2018

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെയാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.ആശുപത്രിയിലും സമരം തുടരുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

രാധാകൃഷ്ണന് പകരം മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ സെക്രട്ടറിയേറ്റിലെ സമര പന്തലില്‍ നിരാഹാരം തുടങ്ങും.