ചാനലില്‍ തത്സമയ ചര്‍ച്ചയ്ക്കിടെ നേതാക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി; വീഡിയോ

single-img
9 December 2018

സീ ന്യൂസ് ഹിന്ദി ചാനലിലെ തത്സമയ ചര്‍ച്ചയ്ക്കിടെയാണ് സമാജ് വാദി പാര്‍ട്ടി വക്താവ് അനുരാഗ് ബദോരിയയും ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയും തമ്മിലടിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. ചര്‍ച്ചയ്ക്കിടെ നടന്ന വാദ പ്രതിവാദങ്ങള്‍ക്കൊടുവില്‍ ഗൗരവ് ഭാട്ടിയ അനുരാഗിനടുത്തെത്തി.

അനുരാഗ് ഗൗരവിനെ പിടിച്ചു തള്ളി. ഇതോടെ ചാനല്‍ ഫ്‌ളോറിലുണ്ടായിരുന്നവര്‍ ഇടപെട്ട് ഇരുവര്‍ക്കുമിടയില്‍ നിന്നു. തുടര്‍ന്നും ഇരുവരും തര്‍ക്കം തുടരുകയും ഗൗരവ് അനുരാഗിനെ അടിക്കാന്‍ കൈ ഓങ്ങുകയുമായിരുന്നു. ഉടന്‍തന്നെ ചാനല്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു.

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ പരാതിയില്‍ പോലീസ് അനുരാഗിനെ അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലടിക്കുന്നതിലേക്കു നയിച്ച തര്‍ക്ക വിഷയം വ്യക്തമല്ല. ചര്‍ച്ചയുടെ പൂര്‍ണ വീഡിയോ സമര്‍പ്പിക്കാന്‍ പോലീസ് ചാനലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.