മണിക്കൂറുകള്‍ കൊണ്ട് ഒരു ദശലക്ഷം കാഴ്ചക്കാര്‍; ട്രെന്റിങ്ങായി ഒടിയനിലെ ഗാനം

single-img
9 December 2018

ഒടിയന്‍ മാണിക്യന്റെ ഒടി വിദ്യകള്‍ക്കായി മലയാള സിനിമയുടെ കാത്തിരിപ്പിന് ആവേശം കൂട്ടി ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാല്‍ ആലപിച്ച ‘മാനം തുടുക്കണ് നേരം വെളുക്കണ്’ എന്ന ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാലും മഞ്ജുവാരിയരും സന അല്‍ത്താഫുമാണ് ഗാനരംഗത്ത് എത്തിയിരിക്കുന്നത്. യൂട്യൂബിലൂടെ ഇന്നലെ പുറത്തുവിട്ടഗാനം ഇതിനികം11 ലക്ഷത്തോളം ആളുകളാണ് കണ്ടത്.