അര്‍ണബ് ഗോസ്വാമിയോട് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി

single-img
9 December 2018


അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് ശശി തരൂര്‍ എംപി ഫയല്‍ ചെയ്ത അപകീര്‍ത്തിക്കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്ക് സമന്‍സ്. സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് തരൂരിന്റെ പരാതി.

തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. തരൂരിന്റെ പരാതി പരിഗണിച്ച് കോടതി അര്‍ണബ് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് വ്യക്തമാക്കുകയായിരുന്നു. 2019 ഫെബ്രുവരി 28ന് കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സിലെ ആവശ്യം. ഇതേ പരാതിയില്‍ കഴിഞ്ഞ ഒക്ടോബര്‍ 10ന് ഹാജരാകണമെന്ന് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നു.