ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ്; ഒറ്റ പന്തില്‍ 13 റണ്‍സടിച്ച് ദക്ഷിണാഫ്രിക്കയുടെ ഒമ്പതാം നമ്പര്‍ ബാറ്റ്‌സ്മാന്‍

single-img
9 December 2018

ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗായ എംസാന്‍സി സൂപ്പര്‍ ലീഗില്‍ വാലറ്റക്കാരന്റെ തകര്‍പ്പന്‍ പ്രകടനം. ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഒറ്റ പന്തില്‍ 13 റണ്‍സടിച്ചാണ് ഒമ്പതാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഞെട്ടിച്ചത്. ഡര്‍ബന്‍ ഹീറ്റും ജോസി സ്റ്റാര്‍സും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ജോസി സ്റ്റാര്‍സിനായി ഇറങ്ങിയ നോനോ പൊങ്കോളോ ആണ് ടീമിന് അവിശ്വസീന ജയം സമ്മാനിച്ചത്.

സ്റ്റാര്‍സിന് ജയിക്കാന്‍ രണ്ട് പന്തില്‍ 12 റണ്‍സ് വേണ്ടപ്പോള്‍ ഡര്‍ബന്‍ ഹീറ്റിന്റെ മര്‍ച്ചന്റ് ലാംഗെ എറിഞ്ഞ പന്ത് ഫുള്‍ട്ടോസായി. അത് പൊങ്കോള സ്‌ക്വയര്‍ ലെഗിലൂടെ സിക്‌സാക്കി. അരക്ക് മുകളിലൂടെ ഫുള്‍ടോസായതിനാല്‍ അമ്പയല്‍ നോബോള്‍ വിളിച്ചു. നോബോളിന്റെ ഒരു റണ്‍കൂടി ചേര്‍ന്നതോടെ ഒരുപന്തില്‍ ഏഴുറണ്‍സ്.

ഫ്രീഹിറ്റ് അനുവദിച്ച തൊട്ടടുത്ത പന്ത് ഫൈന്‍ ലെഗ് ബൗണ്ടറിക്ക് മുകളിലൂടെ സിക്‌സടിച്ച് പെങ്കോള അഞ്ചാം പന്തില്‍ സ്റ്റാര്‍സിന് അവിശ്വസനീയ ജയമൊരുക്കി. ആജ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍ ഹീറ്റ് 128 റണ്‍സെടുത്തിരുന്നു.

https://twitter.com/NaaginDance/status/1071221568729219072