പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞ കാര്യം അയല്‍വാസിയോട് പറഞ്ഞു: കലിപൂണ്ട പതിനേഴുകാരനായ മകന്‍ അമ്മയെ ചൂലുകൊണ്ട് തല്ലി: വീഡിയോ പുറത്ത്

single-img
9 December 2018

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞത് അയല്‍വാസിയോട് പറഞ്ഞ അമ്മയെ ചൂലുകൊണ്ട് തല്ലുന്ന മകന്റെ വീഡിയോ പുറത്ത്. ബെംഗലുരുവിലാണ് സംഭവം. സഹോദരിയാണ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് സഹോദരനെ ജെ.പി നഗര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി.

അമ്മയെ മര്‍ദ്ദിച്ചതിന് പതിനേഴുകാരന്‍ മാപ്പ് പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കിയതോടെ പതിനേഴുകാരനെ പൊലീസ് വിട്ടയച്ചു. മകന് പഠനത്തില്‍ ശ്രദ്ധക്കുറവുണ്ടെന്നും ഭാവിയോര്‍ത്ത് ആശങ്കയുണ്ടെന്നും അയല്‍വായിയോട് അമ്മ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് മകന്‍ അമ്മയെ ചൂലുകൊണ്ട് മര്‍ദ്ദിച്ചത്. അമ്മയെ അടിക്കരുതെന്നും വീഡിയോ പൊലീസിന് നല്‍കുമെന്നുമുള്ള സഹോദരിയുടെ മുന്നറിയിപ്പിനെ അവഗണിച്ചായിരുന്നു മര്‍ദ്ദനം. മിണ്ടാതിരിക്കാന്‍ പറഞ്ഞുകൊണ്ട് സഹോദരിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഇയാള്‍.

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ പതിനേഴുകാരനെതിരെ രോഷപ്രകടനമാണ് നടക്കുന്നത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യണമായിരുന്നുവെന്നാണ് പലരും പറയുന്നത്.

https://www.facebook.com/JABSTSNHKH/videos/1825585037563654/