മനുഷ്യന്‍ ഇതുവരെ കേള്‍ക്കാത്ത ശബ്ദം: ചൊവ്വയില്‍ കാറ്റ് അടിക്കുന്ന ശബ്ദം നാസ പുറത്തുവിട്ടു

single-img
8 December 2018

നാസയുടെ ഇന്‍സൈറ്റ് ലാന്‍ഡര്‍, ചൊവ്വയിലെ കാറ്റിന്റെ ശബ്ദം ആദ്യമായി പിടിച്ചെടുത്തു. 10 ദിവസം മുമ്പാണ് ഇന്‍സൈറ്റ് ലാന്‍ഡര്‍ ചൊവ്വയിലിറങ്ങിയത്. ഡിസംബര്‍ 1നാണ് കാറ്റിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. 10 മുതല്‍ 14 എംപിഎച്ച് വേഗതയാണ് കാറ്റിന് എന്നാണ് നാസ പറയുന്നത്. തങ്ങള്‍ പ്ലാന്‍ ചെയ്ത ഒരു കാര്യമായിരുന്നില്ല കാറ്റിന്റെ ശബ്ദം എന്ന് നാസ ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്റര്‍ ബ്രൂസ് ബാന്‍ട്രിറ്റ് പറയുന്നു.

മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന, ചൊവ്വയുടെ ആദ്യ ശബ്ദമാണിതെന്ന് ബ്രൂസ് ബാനെര്‍ഡ്ട് പറഞ്ഞു. എയര്‍പ്രഷര്‍ സെന്‍സറും സീസ്‌മോമീറ്ററും ഉപയോഗിച്ചാണ് കാറ്റിന്റെ ശബ്ദം റെക്കോഡ് ചെയ്തത്. ചൊവ്വയിലെ കുറഞ്ഞ വായുസാന്ദ്രതയാണ് തീവ്രത കുറഞ്ഞ കാറ്റുണ്ടാക്കുന്നത്.