ജിയോയെ കടത്തിവെട്ടി 500 രൂപയ്ക്ക് 4G ഫോണിറക്കി ഗൂഗിള്‍; വാട്‌സാപ്, ഫെയ്‌സ്ബുക് ഉള്‍പ്പെടെ അത്യുഗ്രന്‍ ഫീച്ചറുകള്‍

single-img
8 December 2018

കുറഞ്ഞ വിലയ്ക്ക് 4 ജി ഫോണുമായി ഗൂഗിള്‍. കഴിഞ്ഞ ദിവസം ഗൂഗിള്‍ ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ 4 ജി വിസ്‌ഫോണിന്റെ വില ഏകദേശം 500 രൂപ മാത്രമാണ്. ജിയോ ഇന്ത്യയില്‍ പുറത്തിറക്കിയ ഫോണിന്റെ വില 1500 രൂപയായിരുന്നു. ഇത്തരത്തിലുളള മറ്റൊരു 4ജി ഫോണായ മൈക്രൊമാക്‌സ് ഭാരത് 1ന്റെ വില 2500 രൂപയായിരുന്നു. ഇതിനെ എല്ലാം കടത്തി വെട്ടുന്നതാണ് ഇന്തോനേഷ്യയില്‍ പുറത്തിറക്കിയ ഗൂഗിളിന്റെ വിസ്‌ഫോണ്‍.

ജിയോഫോണില്‍ ഉപയോഗിക്കുന്ന KaiOS തന്നെയാണ് വിസ്‌ഫോണിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം. ഫോണിന്റെ പ്രധാന ആകര്‍ഷണീയത നെറ്റ്വര്‍ക്ക് ലോക്ക്ഡ് അല്ലെന്ന ഗുണവുമുണ്ട്. ഏതു 4ജി സേവനദാതാവിന്റെ നെറ്റ്വര്‍ക്കിലും ഫോണ്‍ ഉപയോഗിക്കാം. ലിനക്‌സ് കേന്ദ്രീകൃതമായ KaiOS, ഫയര്‍ഫോക്‌സ് ഒഎസ് കുടുംബത്തില്‍ പിറന്നതാണ്. ആന്‍ഡ്രോയിഡിനു പിന്നില്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ഓപ്പറേറ്റിങ് സിസ്റ്റമാണിത്. ഐഒഎസ് KaiOSനെക്കാള്‍ വളരെ പിന്നിലാണ്.

ഫോണില്‍ ഫെയ്‌സ്ബുക്ക് വാട്ട്‌സ്ആപ്പ് മുതലായവ ഉപയോഗിക്കാനാവും. 512 എംബി റാമുള്ള ഫോണിന് 4 ജിബി ഇന്റേണല്‍ സ്‌റ്റേറേജുണ്ട്. 2 മെഗാപ്ക്‌സലിന്റേതാണ് ക്യാമറ. 1800 എംഎഎച്ചാണ് ബാറ്ററി. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയും വിസ്‌ഫോണില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഫോണിനെപ്പറ്റിയുള്ള മറ്റൊരു രസകരമായ കാര്യം ഇന്തൊനീഷ്യയില്‍ ഇത് വെന്‍ഡിങ് മെഷീന്‍ വഴിയാണ് നല്‍കുന്നത് എന്നതാണ്. എല്ലാ ആല്‍ഫാമാര്‍ട്ട് സ്റ്റോറുകളിലൂടെയും ഇതു വാങ്ങാം. അവരുടെ ആപ്പായ AllWizapp ഇതിലുണ്ട്. ഫോണുപയോഗിച്ച് ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് ആല്‍ഫാമാര്‍ട്ടില്‍ നിന്നു വാങ്ങുന്ന സാധനങ്ങളുടെ പണമയക്കുകയും ചെയ്യാം.