കലോല്‍സവത്തില്‍ വിധികര്‍ത്താവായെത്തിയ ദീപാ നിശാന്തിനെതിരെ പ്രതിഷേധം

single-img
8 December 2018

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ വിധികര്‍ത്താവായെത്തിയ അധ്യാപിക ദീപാ നിശാന്തിനെതിരെ പ്രതിഷേധം. മലയാള ഉപന്യാസ മല്‍സരത്തിന്റെ വിധികര്‍ത്താവായാണ് ദീപ എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്നു ദീപ നിശാന്തിനെയും മറ്റു രണ്ടു വിധികര്‍ത്താക്കളെയും സ്ഥലത്തു നിന്നു നീക്കി.

അതേസമയം എഴുത്തുകാരിയും അധ്യാപികയും എന്ന നിലയിലാണ് ദീപ നിശാന്തിനെ വിളിച്ചതെന്നും ഒഴിവാക്കേണ്ട സഹചര്യമില്ലെന്നും ഡി.പി.ഐ കെ.വി മോഹന്‍ കുമാര്‍ അറിയിച്ചു.

യുവ കവി എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ദീപ നിശാന്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുയര്‍ന്നത്. സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച ശേഷം കവിത നല്‍കി ശ്രീചിത്രന്‍ വഞ്ചിച്ചുവെന്ന് ആരോപിച്ച ദീപ കലേഷിനോട് പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.