കുഞ്ഞ് വീഴാതിരിക്കാന്‍ വേദിയിലെ കസേരയില്‍ നിന്നു ചാടി എഴുന്നേല്‍ക്കുന്ന നവവധു: വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

single-img
8 December 2018

വീഴാന്‍ പോകുന്ന കുഞ്ഞിനെ പിടിക്കാന്‍ വേദിയിലെ കസേരയില്‍ നിന്നു ചാടി എഴുന്നേല്‍ക്കുന്ന നവവധുവിന്റെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ”ദൈവത്തിന്റെ കൈകള്‍ എന്നൊക്കെ പറയുന്നത് ഇതാണ്” എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

ഏതാണീ കല്യാണമണ്ഡപമെന്നോ എവിടെയാണ് സംഭവം നടന്നിരിക്കുന്നതെന്നോ വീഡിയോയില്‍ വ്യക്തമല്ല. മറിഞ്ഞു വീഴാന്‍ തുടങ്ങുന്ന കുഞ്ഞിനെ മണവാട്ടി പിടിക്കാന്‍ ചാടിയെണീക്കുന്നതും താഴേയ്ക്ക് വീണ കുഞ്ഞിനെ ഒരു ചെറുപ്പക്കാരന്‍ ഓടിവന്ന് പിടിച്ചെടുക്കുന്നതും അപ്പോള്‍ മണവാട്ടി ആശ്വാസത്തോടെ ചിരിക്കുന്നതും കാണാം.

ദൈവത്തിന്റെ കൈകൾ എന്നൊക്കെ പറയുന്നത് ഇതാണ്

Posted by Changathikoottam ചങ്ങാതികൂട്ടം on Thursday, December 6, 2018