ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; തൊടുപുഴയില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍

single-img
7 December 2018

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ താമരശേരിയില്‍ ആറ് യുവാക്കള്‍ പൊലീസ് പിടിയില്‍. നല്ലളം സ്വദേശി അമിത് സുഹൃത്തുക്കളായ അല്‍ത്താഫ്, സല്‍മാനുള്‍ ഫാരിസ്, അബ്ദുല്‍ അസീസ് എന്നിവരുള്‍പ്പെടെ ആറുപേരെയാണ് പിടികൂടിയിരിക്കുന്നത്.

ഇതില്‍ അമിത് എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പരാതി നല്‍കിയത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടി അമിത്തിനൊപ്പം പോവുകയായിരുന്നു എന്ന് കണ്ടെത്തി.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരെ കണ്ടെത്താന്‍ തമിഴ്‌നാട്ടിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാല്‍ ഇന്നലെ രാത്രിയോടെ തൊടുപുഴയില്‍ വച്ചാണ് സംഘത്തെ അറസ്റ്റ് ചെയ്യുന്നത്. പോക്‌സോ വകുപ്പ് പ്രകാരം ആറുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.