Movies

രണ്‍വീര്‍ സിങ് – സാറാ അലിഖാന്‍ ഡാന്‍സ് തരംഗമായി; മണിക്കൂറുകള്‍ക്കകം കണ്ടതു ഒന്നരക്കോടിയോളം പേര്‍

രണ്‍വീര്‍ സിങ്, സാറ അലിഖാന്‍, അശുതോഷ് റാണ, സിദ്ധാര്‍ഥ് യാദവ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സിമ്പ. തെലുങ്കു ചിത്രം ടെമ്പറിന്റെ റീമേക്ക് ആണ് സിമ്പ. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 28ന് തീയേറ്ററിലെത്തും.

ഇതിനിടെ, സിമ്പയിലെ ആദ്യഗാനം തരംഗമായി. രണ്‍വീര്‍ സിങ്ങും സാറാ അലിഖാനും ഒരുമിച്ചെത്തുന്ന ഗാനം റിലീസ് ചെയ്തു മൂന്ന് മണിക്കൂറുകള്‍ക്കകം പത്തുലക്ഷം പേരാണ് യുട്യൂബില്‍ കണ്ടത്. നിലവില്‍ ഒന്നരക്കോടിയോളം പേര്‍ ഗാനം യുട്യൂബില്‍ കണ്ടു.

ഷാബിര്‍ അഹമ്മദിന്റെതാണു വരികള്‍. തനിഷ്‌ക് ബാഗ്ജിയുടെ സംഗീതം. നേഹ കക്കാര്‍, മില്‍ക സിങ്, കുമാര്‍ സാനു എന്നിവര്‍ ചേര്‍ന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. സാറയുടെ ഡാന്‍സ് കരിഷ്മ കപൂറിനെ ഓര്‍മിപ്പിക്കും വിധമാണെന്നാണു ചിലരുടെ കമന്റ്. ഗോവിന്ദ കരിഷ്മ ജോഡി പോലെയാണ് രണ്‍വീറും സാറയും.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഡാന്‍സ് നമ്പറാണ് ഈ ഗാനമെന്ന വിലയിരുത്തലുകളു ഉണ്ട്. തൊണ്ണൂറുളിലെ ഹിറ്റ് ഗാനം ആംഖ് മേരി എന്ന ഗാനത്തിന്റെ പുതിയ പതിപ്പാണു ഗാനം. തേരേ മേരെ സപ്‌നേ എന്ന ചിത്രത്തിലേതാണു ഗാനം.