‘രാക്ഷസനില്‍’ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍; വൈറലായി വീഡിയോ

single-img
7 December 2018

തെന്നിന്ത്യയിലും ബോക്‌സോഫീസിലും ഒരു പോലെ അത്ഭുതമായിരുന്നു രാംകുമാര്‍ ചിത്രം രാക്ഷസന്‍. കറകളഞ്ഞ സൈക്കോ ത്രില്ലര്‍. സിനിമാഭ്രാന്ത് മൂത്ത് ത്രില്ലര്‍ സിനിമയ്ക്കുവേണ്ട മെറ്റീരിയലുകള്‍ ശേഖരിച്ചുവെച്ച യുവാവ് രക്ഷയില്ലാതായപ്പോള്‍ പോലീസുകാരനായി മാറുന്ന കഥ വിഷ്ണു വിശാല്‍ എന്ന തമിഴിലെ ആഘോഷിക്കപ്പെടാത്ത നായകന്‍ അവസ്മരിണീയമാക്കുകയും ചെയ്തു.

ഇപ്പോഴിതാ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളും സിനിമയില്‍ പ്രേക്ഷകര്‍ ശ്രദ്ധിക്കാതെ പോയ സൂക്ഷ്മ ഘടകങ്ങളും വിലയിരുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. സാധാരണയായി സിനിമയില്‍ എവിടെയെങ്കിലുമൊക്കെ ചില അബദ്ധങ്ങള്‍ സംഭവിച്ചേക്കാം. എന്നാല്‍ രാക്ഷസന്‍ സിനിമയെ കീറിമുറിച്ച് പരിശോധിച്ചിട്ടും ഇവര്‍ക്ക് അങ്ങനെയൊരു അബദ്ധം കണ്ടുപിടിക്കാനായില്ല എന്നതാണ് മറ്റൊരു പ്രത്യകത.