സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പി മമ്മൂട്ടി: വീഡിയോ

single-img
7 December 2018

അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ഉണ്ട’യുടെ ലൊക്കേഷനില്‍ മമ്മൂട്ടി ബിരിയാണി വിളമ്പുന്ന വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലാകുന്നു. വെള്ളയില്‍ കറുത്ത പുള്ളിയുള്ള ഷര്‍ട്ട് ധരിച്ച് ലുങ്കി ഉടുത്താണ് മമ്മൂട്ടി ലൊക്കേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് പതിവ് തെറ്റിക്കാതെ സ്‌നേഹം വിളിമ്പിയത്. മമ്മൂട്ടി ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഇത് പതിവ് കാഴ്ചയാണ്.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ എന്നിവരാണ് സിനിമയിലെ പ്രധാനതാരങ്ങള്‍. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്. തിരക്കഥ ഹര്‍ഷാദ്.

#ഉണ്ട ലൊക്കേഷനിൽ മമ്മൂക്കയുടെ സ്പെഷ്യൽ ബിരിയാണി 😍 #Latest #Undalocation 💝🤘

Posted by Mammootty Fans&welfare Association Guruvayoor on Wednesday, December 5, 2018