സൗദിയില്‍ വിമാന യാത്രക്കാരുടെ ചെക്കിന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ക്ക് നിരോധനം

single-img
7 December 2018

സൗദിയില്‍ വിമാന യാത്രക്കാരുടെ ചെക്കിന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലിഥിയം ബാറ്ററികള്‍ ബാഗേജില്‍ സൂക്ഷിക്കരുതെന്നാണു നിയമം.

സൗദിയില്‍നിന്നു വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എന്നാല്‍ ഹാന്‍ഡ് ബാഗേജില്‍ പവര്‍ബാങ്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ വിമാനത്താവളങ്ങളിലും ഈ നിയന്ത്രണമുണ്ട്. കത്തി, കത്രിക, വാള്‍, തോക്ക് തുടങ്ങി മാരകായുധങ്ങളും പൊട്ടിത്തെറിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ക്കുമാണ് വിലക്കുള്ളത്.