സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വഞ്ചിച്ചു; ഒ.പി.ജയ്ഷ സായ് പരിശീലകയായി

single-img
7 December 2018

തിരുവനന്തപുരം: മുന്‍ അത്‌ലറ്റ് ഒ.പി.ജയ്ഷ ഇനി സായിയില്‍ പരിശീലകയുടെ വേഷത്തില്‍ എത്തും. സായിയില്‍ സഹപരിശീലകയായാണ് ജയ്ഷയെ നിയമിച്ചിരിക്കുന്നത്. നിലവില്‍ റെയില്‍വേയിലാണ് ജോലി. ഈ ജോലി രാജിവച്ച് ജനുവരി അഞ്ചിന് ജയ്ഷ സായിയില്‍ സ്ഥാനമേല്‍ക്കും.

നേരത്തെ നിയമനം നല്‍കാമെന്ന് ജയ്ഷയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ വാഗ്ദാനമുണ്ടായിരുന്നു. ഇത് വാഗ്ദാനമായി തന്നെ ഇപ്പോഴും തുടരുന്നതിനിടെയാണ് ഒ പി ജയ്ഷയ്ക്ക് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമന ഉത്തരവ് നല്‍കിയത്. ജനുവരി 5ന് ജോലിയില്‍ പ്രവേശിക്കുമെന്ന് ജയ്ഷ പറഞ്ഞു.